കര്‍ക്കിടകത്തിലെ തണുപ്പുള്ള പുലരിയിലേക്കാണ് കല്‍പ്പറ്റ ടൗണില്‍ ബസിറങ്ങിയത്.നീണ്ട പന്ത്രണ്ട് മണിക്കൂര്‍ ബസ് യാത്രയുടെ ആലസ്യമുണ്ട്.ബസ് സ്റ്റാന്റ് കവാടത്തില്‍ കാത്തിരുന്നു മേപ്പാടിയിലേക്കുള്ള ആദ്യ ബസ് ആറരയ്ക്കാണ് ശരീരം തുളയ്ക്കുന്ന തണുപ്പിനൊപ്പം മനസ്സിലൊരു സ്വപ്‌ന സാഫല്യത്തിന്റെ കുളിരുമുണ്ടായിരുന്നു അപ്പോള്‍.....
വര്‍ഷങ്ങളായി മനസ്സിലെ മോഹമായിരുന്നു ചെമ്പ്രയിലെ ഹൃദയതടാകം.പലതവണ അവസരങ്ങള്‍ കൈവന്നുവെങ്കിലും ചാറ്റല്‍ മഴയില്‍ നനഞ്ഞ് ചെമ്പ്രയെ പുണരണമെന്ന് ആഗ്രഹമുള്ളതിനാല്‍ അവയെല്ലാം ഒഴിവാക്കി.അങ്ങനെയാണ് ഈ വര്‍ഷത്തെ ഹാറ്റ്‌സിന്റെ (ഹൈറേഞ്ച് അഡ്വഞ്ചര്‍ ട്രെക്കിംഗ് & നേച്ചര്‍ സൊസൈറ്റി) മഴയാത്ര ചെമ്പ്ര മലയിലേക്കെന്നു തീരുമാനിച്ചത്.രണ്ടു ദിവസത്തെ യാത്ര ആദ്യം ദിവസം കാന്തന്‍പാറ വെള്ളച്ചാട്ടം കാണണം രണ്ടാം ദിവസം ചെമ്പ്രാമല കയറണം
ഏഴ് മണിക്കു മേപ്പാടിയിലെത്തി ഫോണിലൂടെ മാത്രം പരിചയമുള്ള നായരു ചേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. റൂമുകളും ഡോര്‍മിറ്ററിയും റെഡിയാണ് ആദ്യം കണ്ട കട്ടിലിലേക്ക് ചാഞ്ഞു..ബോധം കെട്ടുള്ളയുറക്കം ഒന്‍പതിന് കതകില്‍ മുട്ട് കേള്‍ക്കുമ്പോഴാണ് അവസാനിക്കുന്നത്. ബാഗ്ലൂരില്‍ നിന്നും അരുണാണ് ചെമ്പ്ര മഴയാത്രക്കൂട്ടത്തിലെ ആദ്യത്തെ അഥിതി.ഇനിയും പതിനേഴ് പേര് കൂടി വരണം രണ്ട് മണിയാണ് റിപ്പോര്‍ട്ടിംഗ് സമയം പറഞ്ഞിരുന്നെങ്കിലും ദൂരെ നിന്നു വരുന്നവര്‍ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു
സമയം രണ്ടുമണിയായി
ആദ്യ ദിവസത്തിലെ കാന്തന്‍പാറ ഒഴിവാക്കേണ്ടി വന്നു(ഇവിടെ 1-ാം നമ്പര്‍ വില്ലനായത് ഗൂഗിള്‍ മാപ്പും രണ്ടാം വില്ലനായത് മഴയുമാണ്)പകരം തിരഞ്ഞെടുത്ത സ്ഥലം പിന്നീട് എന്നെങ്കിലും ട്രെക്കിംഗ് നടത്തനായി കണ്ടു വെച്ച നീലിമല വ്യൂപോയിന്റാണ്
ദിനവും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന ചെമ്പയിലേക്കുള്ള റോഡ കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നും റോഡില്‍ ടാറിംഗിന്റെ അവശിഷ്ടങ്ങള്‍ മാത്രം കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അസ്സഹനീയമാണ്.ടിക്കറ്റ് കൗണ്ടറിനു ശേഷം കുറച്ചു മുന്നോട്ടു പോകുമ്പോള്‍ റോഡ് തകര്‍ന്ന് കിടക്കുന്നു പിന്നീട് രണ്ട് കിലോമീറ്ററോളം നടക്കുക തന്നെയേ രക്ഷയുള്ളൂ....(മറ്റൊരു വഴി ചെമ്പ്ര കവാടത്തിനടുത്ത് വരെ വരുന്നുണ്ട് ഫ്രണ്ട് ഗിയര്‍ ഉള്ള ജീപ്പ് മാത്രമേ ഇതുവഴി വരികയുള്ളൂ ) ചെമ്പ്രയിലേക്ക് പോകുമ്പോള്‍ കര്‍ശനമായ പരിശോധനകളാണ് നടത്തുന്നത് പ്ലാസ്റ്റിക്് ഒരു തരത്തിലും മലയിലേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കില്ല
മലകയറ്റം തുടങ്ങി ചെമ്പ്രയെ പുണരുവാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നത് പ്രകൃതിയും അറിഞ്ഞിട്ടുണ്ടാകാം.. ചാറ്റല്‍ മഴ അനുഗ്രഹമായി പെയ്തു തുടങ്ങി. അട്ടയുടെ ആക്രമണം ശകതമായിരുന്നു കയ്യിലുണ്ടായിരുന്ന ഉപ്പ് പലരായി പങ്കിട്ടെടുത്തു... എന്തോ..അട്ടയെ കൂടുതല്‍ പേടിക്കുന്നവര്‍ക്കും ടെന്‍ഷനടിച്ചവര്‍ക്കും എതിരെയാണ് കൂടുതല്‍ ആക്രമണം ഉണ്ടായത്(എന്നെ ആകെ കടച്ചത് ഒരു അട്ടയാണ് പക്ഷേ അവന്‍ ..ഒരു പുലിയായിരുന്നുവെന്ന് തോന്നുന്നു..ഇതെഴുതുമ്പോഴും അട്ടകടിച്ച ഭാഗത്തിന്റെ ചൊറിച്ചില്‍ മാറിയിട്ടില്ല)ആദ്യത്തെ ഒരു മല ദുര്‍ഘടം പിടിച്ച വഴിയിലൂടെ കയറികഴിഞ്ഞാല്‍ പിന്നെയുള്ള മലകളിലെ യാത്ര പൊക്കത്തില്‍ വളര്‍ന്ന പുല്‍മേടുകള്‍ അതിരുതീര്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെയാണ്..മഴ കുളിരായി പെയ്തുകൊണ്ടിരുന്നു അനുഗ്രഹം പോലെ കയ്യിലിരുന്ന മഴക്കോട്ട് സുഹൃത്തിനു കൊടുത്ത് മഴയില്‍ നനഞ്ഞ് ചെമ്പ്രയിലേക്ക് നടന്നു..ഈ ഒരു മുഹൂര്‍ത്തത്തിനു വേണ്ടിയാണല്ലോ ഞാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നത്..മഴയും കോടമഞ്ഞും അല്പം അകലെ നില്‍ക്കുന്നവരെ പോലും കാഴ്ചയില്‍ നിന്നും മറയ്ക്കുന്നു.ചെമ്പ്രയുടെ രണ്ടാമത്തെ മല കയറികഴിയുമ്പോള്‍ ഒരു തടാകമുണ്ട് പലരും തെറ്റിദ്ധരിച്ച് തടാകത്തിന്റെ ഹൃദയ രൂപം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ പിന്നീട് ഗൈഡ് പറഞ്ഞത് ഇത് പുല്‍മേടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കെട്ടികിടക്കുന്നതാണെന്നും ഒരു പുഴയുടെ ആരംഭമാണെന്നും.....വീണ്ടും ഒരു മലയും കൂടി പിന്നിട്ട്ു..അതാ..ദൂരെ ഹൃദയതടാകം ...കോടമഞ്ഞില്‍ പ്രകൃതി ഒളിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് തടാകത്തെ..മഴ അല്പം ശക്തി പ്രാപിച്ചു..തണുപ്പ് വര്‍ദ്ധിച്ചുവെങ്കിലും തടാകം ഞങ്ങളുടെ മുന്നില്‍ വെളിവായി..... തടാകത്തിന്റെ മറുവശത്ത് മുനമ്പില്‍ നിന്നാല്‍ വയനാട് ജില്ലയുടെ പകുതിയോളം കാണാം...മഞ്ഞിന്റെ ആവരണം കാരണം കാഴ്ചകള്‍ അവ്യക്തമായിരുന്നു...മതിയാവോളം .. മഴനനഞ്ഞ്... ആവോളം ചെമ്പ്രയെ കാമറയില്‍ പകര്‍ത്തിയ ശേഷം ഞങ്ങള്‍ തിരികെയിറങ്ങി..അപ്പോഴും എന്റെ ഹൃദയം ചെമ്പ്രയിലെ മൂടല്‍ മഞ്ഞിനും മഴയ്ക്കും വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു.... പല ജില്ലകളിലെ വിത്യസ്തമായ മലനിരകള്‍ കയറിയിട്ടുണ്ട് ... പുല്‍മേടുകള്‍ താണ്ടിയിട്ടുണ്ട് പക്ഷേ ചെമ്പ്ര തരുന്ന അനുഭവം ഇതില്‍ നിന്നെല്ലാം വേറിട്ടതാണ്..... ഇനിയും പോകണം ചെമ്പ്രയിലേക്ക് ..മഴയുടെയും കോടമഞ്ഞിന്റെയും ...ഹൃദയം കവരുവാന്‍
വര്‍ഷങ്ങളായി മനസ്സിലെ മോഹമായിരുന്നു ചെമ്പ്രയിലെ ഹൃദയതടാകം.പലതവണ അവസരങ്ങള്‍ കൈവന്നുവെങ്കിലും ചാറ്റല്‍ മഴയില്‍ നനഞ്ഞ് ചെമ്പ്രയെ പുണരണമെന്ന് ആഗ്രഹമുള്ളതിനാല്‍ അവയെല്ലാം ഒഴിവാക്കി.അങ്ങനെയാണ് ഈ വര്‍ഷത്തെ ഹാറ്റ്‌സിന്റെ (ഹൈറേഞ്ച് അഡ്വഞ്ചര്‍ ട്രെക്കിംഗ് & നേച്ചര്‍ സൊസൈറ്റി) മഴയാത്ര ചെമ്പ്ര മലയിലേക്കെന്നു തീരുമാനിച്ചത്.രണ്ടു ദിവസത്തെ യാത്ര ആദ്യം ദിവസം കാന്തന്‍പാറ വെള്ളച്ചാട്ടം കാണണം രണ്ടാം ദിവസം ചെമ്പ്രാമല കയറണം
ഏഴ് മണിക്കു മേപ്പാടിയിലെത്തി ഫോണിലൂടെ മാത്രം പരിചയമുള്ള നായരു ചേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. റൂമുകളും ഡോര്‍മിറ്ററിയും റെഡിയാണ് ആദ്യം കണ്ട കട്ടിലിലേക്ക് ചാഞ്ഞു..ബോധം കെട്ടുള്ളയുറക്കം ഒന്‍പതിന് കതകില്‍ മുട്ട് കേള്‍ക്കുമ്പോഴാണ് അവസാനിക്കുന്നത്. ബാഗ്ലൂരില്‍ നിന്നും അരുണാണ് ചെമ്പ്ര മഴയാത്രക്കൂട്ടത്തിലെ ആദ്യത്തെ അഥിതി.ഇനിയും പതിനേഴ് പേര് കൂടി വരണം രണ്ട് മണിയാണ് റിപ്പോര്‍ട്ടിംഗ് സമയം പറഞ്ഞിരുന്നെങ്കിലും ദൂരെ നിന്നു വരുന്നവര്‍ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു
സമയം രണ്ടുമണിയായി
ആദ്യ ദിവസത്തിലെ കാന്തന്‍പാറ ഒഴിവാക്കേണ്ടി വന്നു(ഇവിടെ 1-ാം നമ്പര്‍ വില്ലനായത് ഗൂഗിള്‍ മാപ്പും രണ്ടാം വില്ലനായത് മഴയുമാണ്)പകരം തിരഞ്ഞെടുത്ത സ്ഥലം പിന്നീട് എന്നെങ്കിലും ട്രെക്കിംഗ് നടത്തനായി കണ്ടു വെച്ച നീലിമല വ്യൂപോയിന്റാണ്
ഇവിടെ മെയിന്‍ റോഡില്‍ വടുവന്‍ചാലിന് കുറച്ചു ദൂരം മുമ്പ് വരെ വാഹനത്തിനു പോകാം.. പിന്നീട് നടന്ന് മല കയറണം.(ഇവിടെ പ്രദേശ വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച നീലിമല വികസന സമിതിയാണ് യാത്രികരെ സഹായിക്കുന്നത് ഇവിടെ 250 രൂപാ അടച്ചാല്‍ ഗൈഡിന്റെ സേവനം കിട്ടും) നീലിമല നമുക്ക് പകര്‍ന്നു തരുന്നത് കാഴ്ചയുടെ നിറ വസന്തമാണ്.... താഴ് വാരങ്ങളില്‍ നിന്നും മുകളിലേക്കുയരുന്ന കോടമഞ്ഞ്് തീര്‍ക്കുന്ന അനുഭൂതി പറഞ്ഞറിയിക്കുക അസാധ്യമാണ്..ഇവിടെ നില്‍ക്കുമ്പോള്‍ ദൂരെ സൂചിപ്പാറ വെള്ളച്ചാട്ടവും ചെമ്പ്രമലനിരകളും കാണാം..നീലിമലയിലെ ആകര്‍ഷകമായ കാഴ്ച മറ്റൊന്നാണ് ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിരിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭംഗിയാണത് മലമുകളില്‍ നിന്നും മൂന്ന് തട്ടുകളിലായി താഴ്ച്ചയിലേക്ക് പതിക്കുന്ന മീന്‍മുട്ടിയുടെ സൗന്ദര്യം വിവരണാതീതമാണ് ഇത്ര മനോഹരമായൊരു വെള്ളച്ചാട്ടം യാത്രികനെന്ന നിലയില്‍ പുതിയ അനുഭവമായിരുന്നു ഇതിനു മുമ്പ് കണ്ടിട്ടുള്ള ചെറുതും വലുതുമായ നിരവധിച്ചാട്ടങ്ങളോട് സാമ്യപ്പെടുത്തുവാന്‍ നോക്കിയെങ്കിലും അതിനെല്ലാം മീതെയാണ് മീന്‍മുട്ടിയുടെ സൗന്ദര്യം. ആ സൗന്ദര്യത്തെ അടുത്ത് ചെന്ന് കാണുവാന്‍ സാധിക്കില്ലല്ലോ എന്ന നഷ്ടബോധം മാത്രമായിരുന്നു മനസ്സിലപ്പോള്‍.... നീലിമലയില്‍ നിന്നും തിരികെ വരുമ്പോള്‍ സണ്‍റൈസ് വാലി കൂടി കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു പക്ഷേ സമയം കിട്ടില്ലെന്ന ഡ്രൈവറുടെ മുന്നറിയിപ്പിന് വഴങ്ങി തിരികെ മേപ്പാടിയിലേക്ക് കുടുംബശ്രീ യുടെ ഉടമസ്തതയിലുള്ള വനിതാ ഹോട്ടലില്‍ ഭക്ഷണം പറഞ്ഞിരുന്നു(കുറഞ്ഞ ചിലവില്‍ ഇവിടെ ലഭിക്കുന്ന ഭക്ഷത്തിന്റെ രുചി മികച്ചതാണ്) അത്താഴ ശേഷം ഒരു കൂടിച്ചേരല്‍ എല്ലാവരും പരിചയക്കാര് തന്നെ എങ്കിലും കുറച്ചു നേരത്തെ സൗഹൃദസല്ലാപവും അനുഭവങ്ങളുടെ പങ്കിടലും കാലങ്ങളായി ഓരോ യാത്രയുടെയും ഭാഗമാണ്
ശരീരം തുളയ്ക്കുന്ന തണുപ്പുമായി നൂല്‍മഴ പെയ്യുന്ന പ്രഭാതത്തിലേക്കാണ് രണ്ടാം ദിവസം മിഴിതുറന്നത്..ഏഴ് മണിക്കുള്ളില്‍ യാത്രയ്ക്ക് തയാറാകണമെന്ന തലേ ദിവസത്തെ നിര്‍ദ്ദേഷം ഏവരും ഉള്‍കൊണ്ടിരുന്നു. ഏഴ് മണിയായപ്പോള്‍ തന്നെ ഡ്രൈവര്‍ ജലീലണ്ണന്റെ വിളിയെത്തി(ആദ്യ ദിവസം സിറ്റി ടൂറിസ്റ്റ് ഹോമിലെ നായരു ചേട്ടന്‍ പരിചയപ്പെടുത്തി തന്നതാണ് മേപ്പാടിയില്‍ കമാന്‍ഡര്‍ ജീപ്പ് ഉള്ള ജലീലണ്ണനെ തുടര്‍ന്ന്ുള്ള യാത്രയില്‍ ഗ്രൂപ്പംഗമായി തന്നെ ഞങ്ങളോടൊപ്പം അദ്ധേഹമുണ്ടായിരുന്നു) മേപ്പാടിയില്‍ നിന്നു തന്നെയാണ് ചെമ്പ്രയ്ക്ക് തിരിയുന്നത്ദിനവും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന ചെമ്പയിലേക്കുള്ള റോഡ കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നും റോഡില്‍ ടാറിംഗിന്റെ അവശിഷ്ടങ്ങള്‍ മാത്രം കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അസ്സഹനീയമാണ്.ടിക്കറ്റ് കൗണ്ടറിനു ശേഷം കുറച്ചു മുന്നോട്ടു പോകുമ്പോള്‍ റോഡ് തകര്‍ന്ന് കിടക്കുന്നു പിന്നീട് രണ്ട് കിലോമീറ്ററോളം നടക്കുക തന്നെയേ രക്ഷയുള്ളൂ....(മറ്റൊരു വഴി ചെമ്പ്ര കവാടത്തിനടുത്ത് വരെ വരുന്നുണ്ട് ഫ്രണ്ട് ഗിയര്‍ ഉള്ള ജീപ്പ് മാത്രമേ ഇതുവഴി വരികയുള്ളൂ ) ചെമ്പ്രയിലേക്ക് പോകുമ്പോള്‍ കര്‍ശനമായ പരിശോധനകളാണ് നടത്തുന്നത് പ്ലാസ്റ്റിക്് ഒരു തരത്തിലും മലയിലേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കില്ല
മലകയറ്റം തുടങ്ങി ചെമ്പ്രയെ പുണരുവാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നത് പ്രകൃതിയും അറിഞ്ഞിട്ടുണ്ടാകാം.. ചാറ്റല്‍ മഴ അനുഗ്രഹമായി പെയ്തു തുടങ്ങി. അട്ടയുടെ ആക്രമണം ശകതമായിരുന്നു കയ്യിലുണ്ടായിരുന്ന ഉപ്പ് പലരായി പങ്കിട്ടെടുത്തു... എന്തോ..അട്ടയെ കൂടുതല്‍ പേടിക്കുന്നവര്‍ക്കും ടെന്‍ഷനടിച്ചവര്‍ക്കും എതിരെയാണ് കൂടുതല്‍ ആക്രമണം ഉണ്ടായത്(എന്നെ ആകെ കടച്ചത് ഒരു അട്ടയാണ് പക്ഷേ അവന്‍ ..ഒരു പുലിയായിരുന്നുവെന്ന് തോന്നുന്നു..ഇതെഴുതുമ്പോഴും അട്ടകടിച്ച ഭാഗത്തിന്റെ ചൊറിച്ചില്‍ മാറിയിട്ടില്ല)ആദ്യത്തെ ഒരു മല ദുര്‍ഘടം പിടിച്ച വഴിയിലൂടെ കയറികഴിഞ്ഞാല്‍ പിന്നെയുള്ള മലകളിലെ യാത്ര പൊക്കത്തില്‍ വളര്‍ന്ന പുല്‍മേടുകള്‍ അതിരുതീര്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെയാണ്..മഴ കുളിരായി പെയ്തുകൊണ്ടിരുന്നു അനുഗ്രഹം പോലെ കയ്യിലിരുന്ന മഴക്കോട്ട് സുഹൃത്തിനു കൊടുത്ത് മഴയില്‍ നനഞ്ഞ് ചെമ്പ്രയിലേക്ക് നടന്നു..ഈ ഒരു മുഹൂര്‍ത്തത്തിനു വേണ്ടിയാണല്ലോ ഞാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നത്..മഴയും കോടമഞ്ഞും അല്പം അകലെ നില്‍ക്കുന്നവരെ പോലും കാഴ്ചയില്‍ നിന്നും മറയ്ക്കുന്നു.ചെമ്പ്രയുടെ രണ്ടാമത്തെ മല കയറികഴിയുമ്പോള്‍ ഒരു തടാകമുണ്ട് പലരും തെറ്റിദ്ധരിച്ച് തടാകത്തിന്റെ ഹൃദയ രൂപം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ പിന്നീട് ഗൈഡ് പറഞ്ഞത് ഇത് പുല്‍മേടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കെട്ടികിടക്കുന്നതാണെന്നും ഒരു പുഴയുടെ ആരംഭമാണെന്നും.....വീണ്ടും ഒരു മലയും കൂടി പിന്നിട്ട്ു..അതാ..ദൂരെ ഹൃദയതടാകം ...കോടമഞ്ഞില്‍ പ്രകൃതി ഒളിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് തടാകത്തെ..മഴ അല്പം ശക്തി പ്രാപിച്ചു..തണുപ്പ് വര്‍ദ്ധിച്ചുവെങ്കിലും തടാകം ഞങ്ങളുടെ മുന്നില്‍ വെളിവായി..... തടാകത്തിന്റെ മറുവശത്ത് മുനമ്പില്‍ നിന്നാല്‍ വയനാട് ജില്ലയുടെ പകുതിയോളം കാണാം...മഞ്ഞിന്റെ ആവരണം കാരണം കാഴ്ചകള്‍ അവ്യക്തമായിരുന്നു...മതിയാവോളം .. മഴനനഞ്ഞ്... ആവോളം ചെമ്പ്രയെ കാമറയില്‍ പകര്‍ത്തിയ ശേഷം ഞങ്ങള്‍ തിരികെയിറങ്ങി..അപ്പോഴും എന്റെ ഹൃദയം ചെമ്പ്രയിലെ മൂടല്‍ മഞ്ഞിനും മഴയ്ക്കും വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു.... പല ജില്ലകളിലെ വിത്യസ്തമായ മലനിരകള്‍ കയറിയിട്ടുണ്ട് ... പുല്‍മേടുകള്‍ താണ്ടിയിട്ടുണ്ട് പക്ഷേ ചെമ്പ്ര തരുന്ന അനുഭവം ഇതില്‍ നിന്നെല്ലാം വേറിട്ടതാണ്..... ഇനിയും പോകണം ചെമ്പ്രയിലേക്ക് ..മഴയുടെയും കോടമഞ്ഞിന്റെയും ...ഹൃദയം കവരുവാന്‍

No comments:
Post a Comment