അപരിചിതമായിരുന്നു ..മീനുളിയന്‍ പാറയും... തൊമ്മന്‍കുത്ത്..വനത്തിലെ ഗുഹകളും...വെള്ളചാട്ടവുമെല്ലാം... സുഹൃത്തായ ഗോപന്‍ മീനുളിയാന്‍ പാറയിലും ഗുഹയിലും..തങ്ങിയ അനുഭവം മുമ്പ് പങ്കുവെച്ചിരുന്നു .... ആ വാക്കുകളും ..നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ചിത്രങ്ങളുമാണ് യഹായി(യൂത്ത് ഹോസ്റ്റല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യ) യുടെ മീനുളിയന്‍ പാറ - തൊമ്മന്‍കുത്ത് ട്രക്കിംഗിന് പോകുവാന്‍ പ്രചോധനമായത് ... 10.30ന് സുഹൃത്തായ ജിന്‍സുമായി തൊടുപുഴയിലെത്തി 11.20ന്റെ സ്വകാര്യ ബസ് കാത്തു നില്‍ക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ നേരത്തെയാക്കി ഒരു ആനവണ്ടിയെത്തി.. പിന്നെ ആനവണ്ടിയില്‍ വെണ്‍മണിയിലേക്ക്..കുത്ത് കയറ്റങ്ങള്‍ കയറിയൊരു യാത്ര 12.45 ന് വെണ്‍മണിയിലെത്തി ബസിറങ്ങിയത് മുന്നില്‍കണ്ടത് മദ്ധ്യവയസ്‌കനായ ഒരു ചേട്ടനെയാണ് കണ്ടത് അദ്ദേഹം ദൂരെയുള്ളൊരു കൊടിമരം ചൂണ്ടി പറഞ്ഞു ,,, ആ കൊടിമരത്തിന് എതിര്‍വശത്തുള്ള വീട്ടിലാണ് നിങ്ങള്‍ ചെല്ലേണ്ടത്,,,(ആ ചേട്ടനാരെന്നോ...ഞങ്ങളുടെ ലക്ഷ്യം എങ്ങനെ മനസിലായെന്നോ അറിയില്ല ചിലപ്പോള്‍ രവീന്ദ്രന്‍ സാറിന്റെ സുഹൃത്താകാം അല്ലെങ്കില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ബാഗും തൂക്കി വന്നിറങ്ങിയ ഞങ്ങളുടെ കോലം കണ്ടിട്ടാകാം) വെണ്‍മണി സെന്ററില്‍ തന്നെയുള്ള വേഴമ്പത്തോട്ടം ബേബിച്ചേട്ടന്റെ വീടായിരുന്നു ബേസ് ക്യാമ്പ്.. അവിടെ കുറെയധികം മുന്‍പരിചയക്കാരുമുണ്ടായിരുന്നു ഉച്ചയൂണിന് ശേഷം മീനുളിയാന്‍ പാറ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു തുടങ്ങി.പോകുന്ന വഴിക്ക് പുളിച്ചമാക്കല്‍ ജോര്‍ജ്ജ് ചേട്ടന്റെ അഗ്രിഫാം സന്ദര്‍ശനവുമുണ്ട്. ഫാമിലെത്തിയപ്പോള്‍ അവിടെ ഞങ്ങളെ കാത്തിരുന്നത് ഒരു കാര്‍ഷിക അത്ഭുതമായിരുന്നു. ആകാശവെള്ളരിയും,തിപ്പലിയും,അത്തിപ്പഴവും,ആകാശ കപ്പയും തുടങ്ങി തുടങ്ങി നൂറ് കണക്കിന് കാര്‍ഷിക ഇനങ്ങളും മൃഗങ്ങളുമുള്ള കാര്‍ഷിക ഗ്രാമം എന്നു വേണമെങ്കില്‍ പറയാം.. ഫാം സന്ദര്‍ശനത്തിനു ശേഷം പറമ്പില്‍ നിന്നും വിളവെടുത്ത കപ്പയും കാച്ചിലും പുഴുങ്ങിയതും കാന്താരി ചന്മന്തിയും ഞങ്ങളുടെ മുന്നില്‍,,,,,,, അത്യാവശ്യം എല്ലാവരും നല്ല പിടി പിടിച്ചു. തുടര്‍ന്ന് ജോര്‍ജ്ജ് ചേട്ടനും മക്കളും ഞങ്ങള്‍ക്ക് ഗൈഡായി മാറി മീനുളിയാന്‍ പാറയിലേക്ക്. ,,,,,,,,,,,,,,,,നടന്നു നടന്നു മീനുളിയാന്‍ പാറയിലേക്ക് ..,,,,,,,,,,,,,,,കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വശ്യമനോഹരിയായ മീനുളിയാന്‍ പാറ ഞങ്ങളുടെ മുന്നില്‍ കാഴ്ചയുടെ വസന്തം തീര്‍ത്തു... ദൂരെ നേര്യമംഗലം പാലം അവ്യക്തമായി കാണാം,,,,,,,,,, പാറയുടെ മകളില്‍ നിന്നു നോക്കുമ്പോള്‍ ദൂരെ താഴ്‌വരയില്‍ പെരിയാറൊഴുകുന്നത് കാണാം......,,,, അതിനു താഴെയായി ലോവര്‍ പെരിയാര്‍ പവര്‍ ഹൗസും കാണാം.... ലോവര്‍ പെരിയാറിലേക്ക് ജലമെത്തുന്ന ടണല്‍ കടന്നു പോകുന്നത് മീനുളിയന്‍ പാറയുടെ അടിയിലൂടെയാണ്(പരിമിതമായ അറിവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടണല്‍) പരന്നു കിടക്കുന്ന
പാറയുടെ മുകളില്‍ ഒരേക്കറോളമുള്ള വനം വിസ്മയം തീര്‍ക്കുന്നു,,,, മഴയുടെ വരവറിയിച്ച് കാര്‍മേഘം ഉരുളുമ്പോള്‍ മീനുളിയാന്റെ സൗന്ദര്യാസ്വാദനം ഉപേക്ഷിച്ച് മലയിറങ്ങി ,,,,,,,,, തിരികെയെത്തുമ്പോള്‍ ജോര്‍ജ്ജ് ചേട്ടന്റെ വീട്ടില്‍ ഭക്ഷണം റെഡിയായിരുന്നു.. അതിനു ശേഷം വെണ്‍മണിയില്‍ എസ് എന്‍ ഡി പി യുടെ മേല്‍ നോട്ടത്തിലുള്ള ഗവ:സ്‌കൂളില്‍ അന്തിയുറക്കംപുലര്ച്ചെ ഭക്ഷണത്തിനു ശേഷം ഏഴരയ്ക്ക് നടപ്പു തുടങ്ങി തൊമ്മന്‍കുത്ത് വനത്തിലൂടെ വിവിധ ഗുഹകള്‍ സന്ദര്‍ശിച്ച് 21 കിലോമീറ്റര്‍ താഴെ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനരികെയത്തുകയെന്നതാണ് ഞങ്ങളുടെ ലക്്ഷ്യം... രണ്ടു മണിക്കൂര്‍ വനത്തിലൂടെ നടന്ന് ഞങ്ങള്‍ ഗുഹയിലെത്തി ഭിമന്‍ കട്ടിലും കസേരയും ഗുഹ(അന്വേഷിച്ചപ്പോള്‍ ഈ പേരാണ് കിട്ടിയത്) മറ്റെല്ലാം സ്ഥലത്തും ഉള്ളതുപോലെ ഭീമനെ ചുറ്റിപറ്റി യാണ് ഈ ഗുഹയുടെയും ഐതിഹ്യം...,,,,അല്പനേരം ഗുഹയില്‍ വിശ്രമം,,,,,,, ഗുഹയുടെ അകത്തുള്ള ഉറവയില്‍ നിന്നും തണുത്ത ജലം കുടിച്ച് വീണ്ടും യാത്ര തുടര്‍ന്നു. തുടര്‍ന്നുള്ള യാത്ര അതി കഠിനമായിരുന്നു... ഞങ്ങളുടെ ഗൈഡായ ജോണിച്ചേട്ടന്‍ കാട്ടിലൂടെ പറക്കുകയാണ് പിറകെ ഞങ്ങളും (ദിവസവും കാട്ടിലൂടെ 30 കി.മീ സഞ്ചരിക്കുന്ന അങ്ങേര്‍ക്കിത് പുല്ല് ,,,ഞങ്ങള്‍ക്കോ,,,) യാത്രയില്‍ 6 കിലോമീറ്റര്‍ ലാഭിക്കുവാനായി പുതിയ വഴിയുണ്ടാക്കിയായിരുന്നു യാത്ര(ഇല്ലെങ്കില്‍ 21 കി മി ക്ക് പകരം 27 കി.മി നടക്കേണ്ടി വരും ) കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് ദുര്‍ഘട പാതയിലൂടെയായിരുന്നു യാത്ര..നാല് മലകള്‍ പിന്നിട്ടു വേണം തൊമ്മന്‍ കുത്തിലെത്താന്‍ ,,ആനകളുടെ വിഹാര കേന്ദ്രങ്ങള്‍ .... നിഛിത ഇടവേളകളില്‍ മരത്തിലിടിച്ച് ശബ്ദമുണ്ടാക്കിയാണ് യാത്ര...പലപ്പോഴും ... ആന ക്കൂട്ടത്തിനു മുന്നില്‍ നിന്നും വഴിമാറി പോകേണ്ടി വന്നു.... കൃത്യമായ വഴിയില്ലാത്തതിനാല്‍ പിടന്നു കിടക്കുന്ന മരങ്ങള്‍ ചാടികടന്നും .. കുത്തിറക്കത്തിലുള്ള തെന്നലും പലരെയും ക്ഷീണിതരാക്കി കയ്യില്‍ കരുതുയിരുന്ന കുടിവെള്ളം തീര്‍ന്നതും അതിനൊരു കാരണമായിരുന്നു... പല ട്രക്കിംഗിനും കാണുന്ന കാഴ്ച തന്നെ ഇവിടെയും കണ്ടു മറ്റൊന്നുമല്ല ...ചെറുപ്പക്കാര്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ ,,,,,, മദ്ധ്യവയസ്‌കരായ വ്യക്തികള്‍ മുമ്പേ പായുന്ന കാഴ്ചയാണത്....,,,,, ഒടുവില്‍ എട്ടരമണിക്കൂര്‍ തുടര്‍ച്ചയായ യാത്രയ്ക്ക് ശേഷം തൊമ്മന്‍കുത്തിലെത്തി...വെള്ളം തീര്‍ത്തും കുറവ് ,,, അതു കൊണ്ട് തന്നെ കയത്തിലൊന്ന് നീരാടി ക്ഷീണം തീര്‍ത്തു..തുടര്‍ന്ന് തൊടുപുഴ - പാലാ - വഴി വീട്ടിലേക്ക് ,,, ആദ്യമായാണ് ഒരു വണ്‍ ഡേ ട്രക്കിംഗിന് ഇത്രയും ദൂരം നടക്കേണ്ടി വന്നത് അതിന്റെ ക്ഷീണം ഏവര്‍ക്കുമുണ്ടായിരുന്നു..

No comments:
Post a Comment