ചെറുപ്പം മുതലേ യാത്ര ലഹരിയായിരുന്നു .... - വേലനിലം

വേലനിലം

എന്‍റെ വിശേഷങ്ങള്‍

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 16, 2013

ചെറുപ്പം മുതലേ യാത്ര ലഹരിയായിരുന്നു ....

ചെറുപ്പം മുതലേ യാത്ര ലഹരിയായിരുന്നു ..... പതിനേഴാം വയസ്സിലാണ് .. ആദ്യ യാത്രയ്ക്കൊരുങ്ങിയത് ... കൂട്ടുകാരെയും കൂട്ടി മനസിലെ മോഹമായിരുന്ന മൂന്നാരിലെക്കൊരു യാത്ര .... എട്ടുപേര്‍ മാരുതി വാനില്‍ ഞെങ്ങി ഞെരുങ്ങി യുള്ളൊരു യാത്ര... യാത്ര തുടങ്ങും ..മുന്പേ പോക്കറ്റ് കാലിയായിരുന്നു ....അതത്ര കാര്യമാക്കിയില്ലായിരുന്നു കാരണം ആവേശം വാനോളമായിരുന്നു... കൃത്യം ..നൂറ്റന്‍പതു കിലോമീറ്റര്‍ ...... ഞങ്ങള്‍ മൂന്നാറിലെത്തി ... പകല്‍ മുഴുവന്‍ മൂന്നാറിന്‍റെ മാദക സൌന്ദര്യം ..ആസ്വദിച്ചു .... നേരമിരുട്ടി തുടങ്ങി ... മനസ്സില്‍ ചെറിയൊരു ഭയം ..നുരഞ്ഞു തുടങ്ങി ......... നാട്ടില്‍ നിന്നും വരുമ്പോള്‍ ...റോഡ്‌ സൈടിലാനെങ്കിലും ..കിടന്നുറങ്ങാം ...എന്നായിരുന്നു ...വീമ്പു പറച്ചില്‍ ... അത് മൂന്നാറിലെ തണുപ്പില്‍ ലയിച്ചു പോയി ..... ഇരുട്ടിനു കനം വെച്ച് തുടങ്ങി കയ്യിലുള്ള ..കാശ് ..പലരുടെയും തീര്‍ന്നിരുന്നു ...അങ്ങനെ ഒരു നഗ്ന സത്യം .. ഞങ്ങള്‍ക്ക് മനസ്സിലായി ... ഞങ്ങളുടെ ..പോക്കറ്റില്‍ ...ഒതുങ്ങുന്നൊരു ...കിടപ്പാടം മൂന്നാറില്‍ കിട്ടില്ല ... അസ്ഥി തുളക്കുന്ന തണുപ്പ് .....സഹിക്കാനാവുന്നില്ല .... (ദുഷ്ടന്മാര്‍ ..ഡ്രൈവറും ..സഹായിയും ..ഞങ്ങളെ വാഹനത്തില്‍ നിന്നിറക്കി ...വിശാലമായി ചരിഞ്ഞു ...ഇത്ര നക്കികളായ യാത്രക്കാരെ ..അവന്മാര്‍ കണ്ടിട്ടില്ല പോലും ) മൂടിപുതച്ചു ഇരിക്കാനെങ്കിലും ..ഒരു സ്ഥലം തേടി നടന്നു ..ഒടുവില്‍ .. ദേവികുളത്തിനു തിരിയുന്ന ഭാഗത്ത്‌ ..ഒരു വെയിറ്റിംഗ് ഷെഡില്‍ ...ചുരുണ്ടു...... തണുത്തു വിറങ്ങലിച്ചു മയക്കം കയറുമ്പോഴാണ് തമിഴില്‍ പുളിച്ച തെറി കേട്ടത് (തമിഴാണോ ..ഉറക്കച്ചടവില്‍ മലയാളം തമിഴായതോ ..?) മൂന്നാറിലെ നല്ലവരായ പോലീസുകാര്‍ ചോദ്യം ചെയ്യാന്‍ മുതിരാതെ അവിടെ നിന്നും പറപ്പിച്ചു ...വീണ്ടും ..തണുത്തു വിറച്ചു നടത്തം ... അവസാനം ആശ്രയമായി ..ടൌണില്‍ ..ഒരു ക്രിസ്ത്യന്‍ പള്ളി ...കണ്ടെത്തി ...പള്ളിയുടെ ..തിണ്ണയില്‍ ...പള്ളിയുറക്കം ...അസ്ഥി തുളയുന്ന തണുപ്പ് കയ്യിലിരുന്ന ..പുതപ്പും നിസഹായനായിരുന്നു ... ഒടുവില്‍ എപ്പോഴോ ..മയക്കം ......എങ്കിലും ..പിറ്റേന്ന് ..നാല്‍പ്പത്തിയൊന്നാം നമ്പര്‍ ...മഴകൊണ്ടുള്ള മറയൂര്‍ ..കാന്തല്ലൂര്‍ ..യാത്ര .. ആ യാത്രയില്‍ ..ദുരിതങ്ങലെല്ലാം മറന്നു ...അന്ന് തന്നെ തിരിച്ചു ..നാട്ടിലേക്ക് ...
ഇന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ... അതിനു ..ശേഷം അനേകം തവണ ..മൂന്നാറില്‍ ,,പോയി ...കേരളത്തിലെ ....പല സ്ഥലങ്ങളിലും ചുറ്റിത്തിരിഞ്ഞു ..എങ്കിലും ....പഴയ ..മൂന്നാര്‍ യാത്രയുടെ .. അനുഭവവും ... പള്ളിയുറക്കവും ..ഇന്നും .മനസ്സില്‍ നിന്ന് മായുന്നില്ല... ....

No comments:

Post a Comment

Post Bottom Ad

Responsive Ads Here

യാത്രകള്‍